AWARD

 AWARD


==========================


                      2018-19 അധ്യയന വർഷത്തെ മലയാള മനോരമ നല്ലപാഠം പ്രവർത്തനങ്ങൾക്ക് A ഗ്രേഡ് നേടിയ  തെരൂർ മാപ്പിള എൽ പി സ്കൂൾ, എടയന്നൂരിലെ പ്രഥമ അധ്യാപിക കെ.പത്മാവതിയും നല്ല പാഠം കോ-ഓർഡിനേറ്റർ സി.പി.സലീത്തും ചേർന്ന് കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസം ഡയറക്ടർ ഡോ.എ.എം.ശ്രീധരനിൽ നിന്ന് പുരസ്കാരം സ്വീകരിക്കുന്നു.പി ടി എ പ്രസിഡന്റ് വി.കെ.നൗഷാദ്, വൈ.പ്രസി.പി.കെ അബ്ദുൾ ലത്തീഫ്, മാനേജിംഗ് കമ്മിറ്റി ട്രഷറർ പി.കെ.സി.മുഹമ്മദ്, മലയാള മനോരമ കോ-ഓർഡിനേറ്റിംഗ് എഡിറ്റർ അനിൽ രാധാകൃഷ്ണൻ എന്നിവർ സമീപം.

=====================================================================

                      2018-19 തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ മികച്ച മാതൃഭൂമി-വി.കെ.സി നന്മ അവാര്‍ഡ് കരസ്ഥമാക്കിയ എടയന്നൂര്‍ തെരൂര്‍ മാപ്പിള എല്‍.പി സ്കൂള്‍ അംഗങ്ങള്‍ കണ്ണൂര്‍ വിദ്യാഭ്യാസ ഉപഡയറക്ക്ടര്‍ ടി.വി.നിര്‍മലാദേവിയില്‍ നിന്ന്‍ പുരസ്‌കാരം സ്വീകരിക്കുന്നു

===============================================================

2017-18 അധ്യയന വർഷം തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ മികച്ച മൂന്നാമത്തെ മാതൃഭൂമി നന്മ വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ട എടയന്നൂർ തെരൂർ മാപ്പിള എൽ പി സ്കൂളിന് വേണ്ടി പ്രഥമ അധ്യാപിക കെ.പത്മാവതി,  നന്മ കോ-ഓർഡിനേറ്റർ സി.പി.സലീത്ത്, പി.വി.സഹീർ എന്നിവർ ചേർന്ന് പി.കെ.ശ്രീമതി ടീച്ചർ MP യിൽ നിന്ന് മാതൃഭൂമി- വി.കെ.സി നന്മ പുരസ്കാരം ഏറ്റുവാങ്ങുന്നു.പി ടി എ പ്രസിഡന്റ് പി.കെ.അബ്ദുൾ ലത്തീഫ്, വൈ.പ്രസിഡന്റ് പി.കെ ഹൈദർ തുടങ്ങിയവർ സമീപം...

=================================================


2017-18 മാതൃഭൂമി- വി.കെ.സി നന്മ മികച്ച ലൈബ്രറി പുരസ്കാരം 
(തലശ്ശേരി വിദ്യാഭ്യാസ ജില്ല) എsയന്നൂർ തെരൂർ മാപ്പിള എൽ പി സ്കൂളിന് ലഭിച്ചു.പുരസ്കാരത്തോടൊപ്പം 5000/- രൂപ ക്യാഷ് പ്രൈസും ഉൾപ്പെടുന്നതാണിത്.ലൈബ്രറി ശാക്തീകരണത്തിനായി നടത്തിയ എന്‍റെ സ്കൂളിന് എന്‍റെ വക ഒരു പുസ്തകം പദ്ധതി യാണ് അവാർഡിന് അർഹരാക്കിയത്.

===========================================================

                           2017-18   അധ്യയന   വർഷത്തെ മലയാള മനോരമ നല്ലപാഠം പ്രവർത്തനങ്ങൾക്ക് A ഗ്രേഡ് നേടിയ  തെരൂർ മാപ്പിള എൽ പി സ്കൂൾ, എടയന്നൂരിലെ നല്ല പാഠം കോ-ഓർഡിനേറ്റർ സി.പി.സലീത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷിൽ നിന്നു പുരസ്കാരം സ്വീകരിക്കുന്നു.മലയാള മനോരമ സീനിയർ കോ-ഓർഡിനേറ്റിങ് എഡിറ്റർ എം.ബാബുരാജ് സമീപം.

===========================================================


                2016-17 കീഴല്ലൂര്‍ ഗ്രാമപഞ്ചായത്ത്തലത്തില്‍ മികച്ച വിദ്യാലയമായി തെരഞ്ഞെടുത്തത്തിനുള്ള ഉപഹാരം പഞ്ചായത്ത്പ്രസി.എം.രാജനില്‍  നിന്നും ഏറ്റുവാങ്ങുന്നു.

=======================================================


                 2016-17 മട്ടന്നൂര്‍ നിയോജകമണ്ഡലം തലത്തില്‍ മികച്ച വിദ്യാലയമായി തെരഞ്ഞെടുത്തതിനുള്ള ഉപഹാരം ഉപജില്ലാവിദ്യാഭ്യാസ ഓഫീസര്‍ നിന്നും ഏറ്റു വാങ്ങുന്നു

==========================================================

















അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ