HISTORY

HISTORY

ചരിത്രം
                           കണ്ണൂർ ജില്ലയിൽ മട്ടന്നൂർ ഉപജില്ലയിൽ കീഴല്ലൂർ പഞ്ചായത്തിൽ എടയന്നൂരിൽ 1940 ൽ റജി.നമ്പർ 116/40 ആയിക്കൊണ്ട് സ്ഥാപിതമായ ഈ വിദ്യാലയമിന്ന് വളർച്ചയുടെ പടവുകൾ പിന്നിട്ട് ഇന്നിന്റെ വിളക്കായി പ്രശോഭിക്കുകയാണ്. വെറും ഓലഷെഡ്ഡിൽ പ്രവർത്തനമാരംഭിച്ച വിദ്യാലയത്തിന്റെ വളർച്ചയുടെ ഓരോ പടവുകൾക്കു പിന്നിലും താങ്ങായി നിന്ന സ്ഥാപകാനായ അരൂമ്ബാത്ത് മമ്മദ് മുക്രിയും1992വരെ മാനേജര്‍ ആയ വി.കമാല്‍കുട്ടി മാനേജര്‍തുടങ്ങിയ എടയന്നൂരിലെ പൂർവ്വീകരായ മഹത്തുക്കളായിരുന്നു. പ്രസ്തുത സ്ഥാപനം ഇന്ന് എടയന്നൂർ മഹല്ല് കമ്മിറ്റി (ജം -ഇയ്യത്തുൽ ഇസ്ലാം സഭ) യുടെ പൂർണ്ണ മേൽനോട്ടത്തിലാണ്.മഹല്ല് ജനറൽ ബോഡിയിൽ നിന്നും തെരഞ്ഞെടുക്കുന്ന കമ്മിറ്റിയുടെ പ്രസിഡന്റാണ് സ്കൂൾ മാനേജറായി നിയമിതരാവുന്നത്. 1992 മുതൽ കെ.കമാൽ കുട്ടിയും, 2004 മുതൽ പി കെ അബ്ദുള്ളക്കുട്ടി ഹാജിയും 2008 മുതൽ കെ.മുഹമ്മദ് ഹാജിയുമാണ് ഈ വിദ്യാലയത്തിന്റെ മാനേജർ സ്ഥാനത്തേക്ക് നിയമിതരായത്.ന്യുനപക്ഷ ഡയരക്ടരെറ്റ് നോ ഓബ്ജക്ഷന്‍ സര്ടിഫികറ്റ് നല്‍കിയത് പ്രകാരം സംസ്ഥാന സര്‍ക്കാര്‍ 15/01/2022 ന് സ്കൂളിനു ന്യൂനപക്ഷ പദവി നല്‍കി ഉത്തരവായി.
                                                  വിദ്യാലയത്തിന്റെ പ്രഥമ ഹെഡ്മാസ്റ്റർ എ.കെ.കുഞ്ഞിരാമൻ നമ്പ്യാര്‍ആയിരുന്നു. പിന്നീട് ശ്രീ ഗോവിന്ദൻ മാസ്റ്റർ, ശ്രീമതി നാണി ടീച്ചർ, സി.കെ ജാനകി ടീച്ചർ, പി.മീനാക്ഷി ടീച്ചർ, കെ.അബ്ദുറഹിമാൻ മാസ്റ്റർ, എം.സുശീല ടീച്ചർ,കെ.പത്മാവതി ടീച്ചര്‍,സി.പി തങ്കമണി ടീച്ചര്‍ തുടങ്ങിയ പ്രഗത്ഭരും പ്രശസ്തരുമായ അധ്യാപകർ പ്രധാന അധ്യാപകരായും അറബി അധ്യാപകനായി 32 വർഷം സി.സി കാസിം മാസ്റ്ററും, കെ.അബ്ദുൾ റഷീദ് മാസ്റ്ററും (ജനറല്‍) ഇവിടെ നിസ്വാർത്ഥ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
                                       നിലവിൽ പി.വി.സഹീറും  പ്രഥമ അധ്യാപകനായും , സി.പി.സലീത്ത് , കെ.മുഹമ്മദ് ഫായിസ്,ടി.കെ.ഷാനിഫ,എന്‍.മുഹമ്മദ്‌ റിസ് വാന്‍,പി.വി.സുമയ്യ,എസ്.എം റിഷാദ്,സി.റിഷാദ,ഹശ്വ ഹാഷിം തുടങ്ങിയവരും അധ്യാപകരായി  സേവനമനുഷ്ഠിക്കുന്നു. 
                               2012 മുതൽ മാനേജിംഗ് കമ്മിറ്റിയുടെ നേതൃത്തത്തിൽ പ്രീ - പ്രൈമറി (LKG, UKG) ഇംഗ്ലീഷ് മീഡിയവും, 2016 മുതല്‍ 1 മുതല്‍ 4 വരെ ക്ലാസില്‍ മലയാളം മീഡിയത്തിനു പുറമേ ഇംഗ്ലീഷ് മീഡിയം ക്ലാസും നടന്ന് വരുന്നു.2019 ല്‍  സ്കൂളിനായി 12 ക്ലാസ് മുറികള്‍,ഓഫിസ് റൂം,സ്റ്റാഫ് റൂം,ശുചിമുറി,ലൈബ്രറി,കമ്പ്യൂട്ടര്‍ ലാബ് ഉള്‍പ്പെടുന്ന പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു.2019 ല്‍ രാജ്യസഭ MP ബഹു.പി.വി അബ്ദുല്‍വഹാബിന്‍റെ വികസന ഫണ്ടില്‍ നിന്നും 4.5 വിഹിതവും മാനേജ്മെന്‍റ് വിഹിതമായ 5 ലക്ഷവും ചേര്‍ത്ത്സ്കൂള്‍ ബസ്സ്‌ പുറത്തിറക്കി.2023 ല്‍ കേന്ദ്ര സംസ്ഥാന ഫണ്ടായ 7.12 ലക്ഷം രൂപ  ഉപയോഗിച്ച് കിച്ചന്‍ കം സ്റ്റോര്‍ നിര്‍മിച്ചു.ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് 7 ലക്ഷം രൂപ ഉപയോഗിച്ച് ശുചി മുറി നിര്‍മാണം നടന്ന്‍ കൊണ്ടിരിക്കുന്നു.
                                    കാണാപാഠം പഠിക്കുന്ന പഴയ വിദ്യാഭ്യാസ രീതി കാലഹരണപ്പെട്ടു കഴിഞ്ഞു. കുട്ടികളുടെ കഴിവിനെ പരിപോഷിപ്പിക്കുന്ന ശിശുകേന്ദ്രീകൃത പഠന രീതിയാണ് ഇന്ന് നിലവിലുള്ളത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ