എന്‍റെ സ്കൂളിന്‌ എന്‍റെ വക

എന്‍റെ സ്കൂളിനു എന്‍റെ വക

-------------------------------------








എന്റെ സ്കൂളിന് എന്റെ വകയിൽ വി-ഗാർഡ് മിക്സിയും

          ഉച്ചഭക്ഷണം തയ്യാറാക്കുന്നതിന് സഹായകരമായ വി-ഗാർഡ് മിക്സി സ്കൂളിലെത്തി. എന്റെ സ്കൂളിന് എന്റെ വക പദ്ധതിയിലൂടെ സി.സലീം എടയന്നൂർ ആണ് സ്പ്പോൺസർ. 5 വർഷത്തെ വാറൻറിയുണ്ട്.നിലവിൽ സ്കൂളിൽ ഉപയോഗിക്കുന്ന മൈക്ക് സെറ്റ്  ഏഴ് വർഷങ്ങൾക്ക് മുൻപ് ഇദ്ദേഹം നൽകിയതാണ്.
======================================



ന്റെ സ്കൂളിന് എന്റെ വകയിൽ 
മാധ്യമം ദിനപത്രവുംമലർവാടി ദ്വൈവാരികയും

എന്റെ സ്കൂളിന് എന്റെ വക പദ്ധതിയിൽ മാധ്യമം ദിനപത്രവും മലർവാടി കുട്ടികളുടെ ദ്വൈവാരികയും സ്കൂളിലെത്തി.  കെ.ജസീല സ്കൂൾ ലീഡർ ഷാഫിൻ സാജിദിന് ആദ്യ കോപ്പി നൽകി ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് വി.കെ.നൗഷാദ് അധ്യക്ഷത വഹിച്ചു. പി.സാജിത, ടി.കെ.സുബൈദ,  ടി.കെ.സുഹറ തുടങ്ങിയവർ പങ്കെടുത്തു.
====================================================


ന്‍റെ സ്കൂളിന് എന്‍റെ വക പദ്ധതി ആരംഭിച്ചു

മട്ടന്നൂർ: എടയന്നൂർ തെരൂർ മാപ്പിള എൽ പി സ്കൂളിലേക്ക് വിഭവ ശേഖരണത്തിനായി എന്‍റെ സ്കൂളിന് എന്‍റെ വക പദ്ധതിക്ക് തുടക്കം കുറിച്ചു. ലൈബ്രറി ശാക്തീകരണം, സ്മാർട്ട് ക്ലാസ് റൂം, നൂതന രീതിയിലുള്ള അടുക്കള എന്നിവയാണ് പൊതുജന പങ്കാളിത്തത്തിലൂടെ ഈ വർഷം ലക്ഷ്യമിടുന്നത്. പദ്ധതി പിടിഎ പ്രസിഡന്റ്റ് പി.കെ.അബ്ദുൾ ലത്തീഫ് ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനാവശ്യമായ പാത്രം നൽകി ഉദ്ഘാടനം ചെയ്തു.കെ.പത്മാവതി അധ്യക്ഷത വഹിച്ചു. പി.കെ.സി മുഹമ്മദ്, കെ.പി.കദീജത്തുൽ ലിയാന, കെ.പി.മുഹമ്മദ് മിഹാൽ,കെ.ഷബീർ, സി.പി.തങ്കമണി, പി.വി.സഹീർ,സി.പി.സലീത്ത്,കെ.മുഹമ്മദ്‌ ഫായിസ് തുടങ്ങിയവർ സംസാരിച്ചു.

======================================






എന്റെ സ്കൂളിന് എന്റെ വക പദ്ധതിയിൽ കമ്പ്യൂട്ടറും

മട്ടന്നൂർ: എടയന്നൂർ തെരൂർ മാപ്പിള എൽ പി സ്കൂളിലെ എന്റെ സ്കൂളിന് എന്റെ വക പദ്ധതിയിൽ ഖത്തർ കെ.എം.സി.സി മട്ടന്നൂർ മണ്ഡലം കമ്മിറ്റി കമ്പ്യൂട്ടർ നൽകി. പി ടി എ പ്രസിഡന്റ് പി.കെ അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിച്ചു. പി.കെ അബ്ദുൾ ജലീൽ, ടി.കെ.റജ്നാസ് പാലോട്ട്പളളി, സി.പി.തങ്കമണി, കെ.പി.നസീർ,ഷബീർ എടയന്നൂർ, പി.കെ.ഹാഷിം,കെ.പി.റഫീഖ്, പി.വി.സഹീർ തുടങ്ങിയവർ സംസാരിച്ചു.

========================================



എന്‍റെ സ്കൂളിന് എന്‍റെ വകയിൽ ദേശാഭിമാനി (2017)

മട്ടന്നൂർ: എടയന്നൂർ തെരൂർ മാപ്പിള എൽ പി സ്കൂളിൽ ആരംഭിച്ച എന്‍റെ സ്കൂളിന് എന്‍റെ വക പദ്ധതിയിൽ മുഴുവൻ ക്ലാസുകളിലും ദേശാഭിമാനി ദിനപത്രവും.പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം രാജൻ സ്കൂൾ പ്രഥമ അധ്യാപിക കെ.പത്മാവതിക്ക് നൽകി ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് പി.കെ.അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിച്ചു.പി.വി.സഹീർ, സി.പി.തങ്കമണി, സി.പി.സലീത്ത്, കെ.മുഹമ്മദ് ഫായിസ് തുടങ്ങിയവർ സംസാരിച്ചു. മുഴുവൻ ക്ലാസുകളിലേക്കുമുള്ള പത്രം സംഭാവന നൽകിയത് കീഴല്ലൂർ ഗ്രാമപഞ്ചായത്താണ്.
====================================


എന്‍റെ സ്കൂളിന് എന്‍റെ വകയിൽ ചന്ദ്രിക (2017) 

മട്ടന്നൂർ: എടയന്നൂർ തെരൂർ മാപ്പിള എൽ പി സ്കൂളിൽ ആരംഭിച്ച എന്‍റെ സ്കൂളിന് എന്‍റെ വക പദ്ധതിയിൽ  ചന്ദ്രിക ദിനപത്രവും.പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.റഫീക്ക് സ്കൂൾ പ്രഥമ അധ്യാപിക കെ.പത്മാവതിക്ക് നൽകി ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് പി.കെ.അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിച്ചു.പി.വി.സഹീർ, സി.പി.തങ്കമണി, സി.പി.സലീത്ത്, കെ.മുഹമ്മദ് ഫായിസ് തുടങ്ങിയവർ സംസാരിച്ചു. കഴിഞ്ഞ അഞ്ച് വർഷമായി സ്കൂളിന് പത്രം സംഭാവന നൽകി വരുന്നത് മുസ്ലിം യൂത്ത് ലീഗ് എടയന്നൂർ ശാഖാ കമ്മിറ്റിയാണ്.
=======================================


എന്റെ സ്കൂളിന് എന്റെ  വകയിൽ അരിപ്പ പാത്രവും


എന്റെ സ്കൂളിന് എന്റെ വക പദ്ധതിയിൽ മദർ പി ടി എ യുടെ വകയായി അരിപ്പ പാത്രവും സ്കൂളിൽ എത്തി. എളുപ്പത്തിൽ ഉച്ചഭക്ഷണം തയ്യാറാക്കുന്നതിന് സഹായകരമാംവിധമുള്ള വലിയ അരിപ്പ പാത്രമാണ് ഇന്ന് സ്കൂളിലെത്തിച്ചത്.പി ടി എ പ്രസിഡന്റ് പി.കെ.അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിച്ചു.മദർ പി ടി എ പ്രസിഡന്റ് കെ.സജിന, വൈ. പ്രസി.കെ.ഷഹനാസ്, എക്സിക്യുട്ടീവ് അംഗങ്ങളായ വി.കെ.സമീറ റസാഖ്, കെ.ജസീല, സി.നൗഷീന, സി.എം.റാബിയ തുടങ്ങിയവർ പങ്കെടുത്തു.
============================================


എന്‍റെ സ്കൂളിനു എന്‍റെ വകയി പാല്‍ പാത്രം എത്തി

ഒന്നാംതരത്തിലെ ഫാത്തിമ മെഹറിന്‍ എം.ടി യോടൊപ്പം മൂന്നാംതരത്തിലെ മുഹമ്മദ്‌ നാദിം.എം-യു കെജി യിലെ മുഹമ്മദ്‌ നാസിം.എം സഹോദരങ്ങളാണ് സ്കൂളിലേക്ക് പാല്‍പാത്രം സംഭാവന നല്‍കിയത്.
======================================




എന്‍റെ സ്കൂളിന് എന്‍റെ വകയിൽ കോർഡ് ലെസ്സ് മൈക്ക് സെറ്റും


     എന്‍റെ സ്കൂളിന് എന്‍റെ വക പദ്ധതിയിൽ എsയന്നൂർ തെരൂർ മാപ്പിള എൽ പി സ്കൂളിലേക്ക് കോർഡ് ലെസ്സ് മൈക്ക് സെറ്റ് എത്തി.മൂന്നാം തരത്തിലെ മുഹമ്മദ് ലാമിഹ്.പി.കെയാണ് തന്‍റെ ജന്മദിന സമ്മാനമായി ഇത് നൽകിയത്. എടയന്നൂർ അൽ മസ്കനിൽ പി.കെ ഷുക്കൂർ-കെ.പി സുഫൈജ ദമ്പതികളുടെ മകനാണ് മുഹമ്മദ് ലാമിഹ്.

=====================================



എന്‍റെ  സ്കൂളിന് എന്‍റെ  വക പദ്ധതിയിൽ ഇലട്രിക്ക് ബെൽ

ന്‍റെ  സ്കൂളിന് എന്‍റെ  വക പദ്ധതിയിൽ ഇലട്രിക്ക് ബെൽ ലഭിച്ചു.ചാലോട് സാഗര ഫാഷൻസ് ആണ് സ്പോൺസർ.സ്കൂൾ പിടിഎ എക്സിക്യുട്ടീവ് അംഗം പി.എം.ഹബീബും സുഹൃത്തുക്കളുമാണ് ഇതിനായി മുന്നിട്ടിറങ്ങിയത്.
========================================




എന്റെ സ്കൂളിന് എന്റെ വകയിൽ ചന്ദ്രിക ദിനപത്രം

എടയന്നൂർ തെരൂർ മാപ്പിള എൽ പി സ്കൂളിൽ ആരംഭിച്ച ചന്ദ്രിക അറിവിൻ തിളക്കം പദ്ധതി പി.കെ.ഹാഷിം സ്കൂൾ പ്രധാന അധ്യാപിക കെ.പത്മാവതിക്ക് നൽകി ഉദ്ഘാടനം ചെയ്യുന്നു.പി ടി എ പ്രസിഡൻറ് വി.കെ.നൗഷാദ് അധ്യക്ഷത വഹിച്ചു.കീഴല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.രാജൻ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.പ്രഭാകരൻ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം.പി മുഹമ്മദ് റിയാസ്, കെ.മുഹമ്മദ് ഹാജി, മണിയപ്പള്ളി അബൂട്ടി ഹാജി, ടി.പി.മുഹമ്മദ്, പി.കെ.സി.മുഹമ്മദ്, കെ.പി.നസീർ, കെ. കാദർ ഹാജി, കെ.പി.റഫീഖ്,ഷബീർ എടയന്നൂർ,പി.പി നാദിറ ജസ്മിൻ തുടങ്ങിയവർ പങ്കെടുത്തു.മുസ്ലീം യൂത്ത് ലീഗ് എsയന്നൂർ യൂനിറ്റാണ് ഒരു വർഷത്തേക്ക് ചന്ദ്രിക ദിനപത്രം സ്കൂളിലേക്ക് സ്പോൺസർ ചെയ്തത്
=======================================



സ്കൂൾ ബസ് ഫ്ലാഗ് ഓഫ് ചെയ്തു

മട്ടന്നൂർ: രാജ്യസഭ അംഗം പി വി അബ്ദുൾ വഹാബ് എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 4.5 ലക്ഷം രൂപയും മാനേജ്മെന്റ് വിഹിതമായ5 ലക്ഷo രൂപയും ചേർത്ത് എടയന്നൂർ തെരൂർ മാപ്പിള എൽ പി സ്കൂളിന് അനുവദിച്ച സ്കൂൾ ബസ് അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം.പി.മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്തു. ജംഇയ്യത്തുൽ ഇസ്ലാം സഭ പ്രസിഡന്റ് കെ.മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു.കീഴല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.രാജൻ, പി.കെ.സി.മുഹമ്മദ്, മണിയപ്പള്ളി അബൂട്ടി ഹാജി, ടി.പി.മുഹമ്മദ്, കെ. കാദർ ഹാജി, കെ.പി.നസീർ, വി.കെ.നൗഷാദ്, പി.പി.നാദിറ ജാസ്മിൻ, കെ.സി.നിഹാസ്, ഷബീർ എടയന്നൂർ, കെ.പത്മാവതി,പി.അബൂബക്കർ, കെ.പി.റഫീഖ്,സി.പി.സലീത്ത്, പി.വി.സഹീർ,പി.കെ.ഹാഷിം തുടങ്ങിയവർ സംസാരിച്ചു.
============================================



സ്കൂൾ പൂർവ്വ വിദ്യാർത്ഥി പി.എം.നസീഫ് എടയന്നൂർ വരച്ച ഗാന്ധിജിയുടെ പടം ഹെഡ്മിസ്ട്രസ്സിന് കൈമാറുന്നു. കീഴല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.രാജൻ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.പ്രഭാകരൻ, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം.പി മുഹമ്മദ് റിയാസ്, ജീവകാരുണ്യ പ്രവർത്തകൻ മണിയപ്പള്ളി അബൂട്ടി ഹാജി തുടങ്ങിയവർ സമീപം..👍
=====================================







------------------------------------------------------------------------------

എന്റെ സ്കൂളിന് എന്റെ വകയിൽ മാധ്യമവും.. (2017)

മട്ടന്നൂർ: എടയന്നൂർ തെരൂർ മാപ്പിള എൽ പി സ്കൂളിൽ ആരംഭിച്ച എന്‍റെ സ്കൂളിന് എന്‍റെ വക പദ്ധതിയിൽ   മാധ്യമം ദിനപത്രവും.പദ്ധതിയുടെ ഉദ്ഘാടനം പി.സി.മൂസഹാജി സ്കൂൾ ലീഡർ ഹാദിയ ഹാഷിമിന് നൽകി ഉദ്ഘാടനം ചെയ്തു.മാധ്യമം കോ-ഓർഡിനേറ്റർ എം.കെ.അബ്ദുറഹിമാൻ, സി.പി.സലീത്ത്, പി.വി.സഹീർ, സി.പി തങ്കമണി തുടങ്ങിയവർ സംസാരിച്ചു.എടയന്നൂർ സ്വദേശി പി.സി.മൂസ്സ ഹാജിയാണ് പത്രം സംഭാവനയായി നൽകുന്നത്.
========================================



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ