ജൈവവൈവിധ്യ ഉദ്യാനം
മട്ടന്നൂർ: എടയന്നൂർ തെരൂർ മാപ്പിള എൽ പി സ്കൂളിൽ നല്ലപാഠം ക്ലബ്ബും ബയോഡൈവേഴ്സിറ്റി ക്ലബ്ബും സംയുക്തമായി ജൈവ വൈവിധ്യ ഉദ്യാനത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് അന്താരാഷ്ട്ര ഓസോൺ ദിനത്തിൽ തുടക്കം കുറിച്ചു.പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ഭാസ്കരൻ വെള്ളൂരിനൊപ്പം സഞ്ചരിച്ച് റോഡിന്റെ ഇരുവശത്ത് നിന്നായും സ്കൂൾ പരിസരത്ത് നിന്നും ക്ലബ്ബ് പ്രവർത്തകർ ശേഖരിച്ച പൊലു വള്ളി, സർപ്പഗന്ധി, വെള്ളില, സൂത്രവള്ളി, ഇടം പിരിവലം പിരി, സമുദ്രക്കായി, ചമത, കുറും പാണൽ, ഉപ്പിളി, ഇലന്ത, ആനച്ചുവടി, വട്ടപ്പിരിയലം, കുളിർ മാവ്, കുറുന്തോട്ടി തുടങ്ങി പതിനാലോളം സസ്യങ്ങൾ ആദ്യഘട്ടത്തിൽ ഉദ്യാനത്തിലെത്തി.ശേഖരിച്ച സസ്യലതാതികളെ മുൻനിർത്തി കുട്ടികൾക്കായി പരിസ്ഥിതി സംരക്ഷണ ബോധവത്കരണ ക്ലാസും നടന്നു. ജൈവവൈവിധ്യ ഉദ്യാനത്തിന്റെ പ്രവർത്തനോദ്ഘാടനം പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ഭാസ്കരൻ വെള്ളൂർ നിർവ്വഹിച്ചു.കെ.പത്മാവതി അധ്യക്ഷത വഹിച്ചു.പി.വി സഹീർ, സി.പി തങ്കമണി, സി.പി സലീത്ത്, കെ.മുഹമ്മദ് ഫായിസ്, ഹാദിയ ഹാഷിം തുടങ്ങിയവർ നേതൃത്വം നൽകി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ