എന്റെ സ്കൂളിന് എന്റെ വകയിൽ ചന്ദ്രിക
മട്ടന്നൂർ:
എടയന്നൂർ തെരൂർ മാപ്പിള എൽ പി സ്കൂളിൽ ആരംഭിച്ച എന്റെ സ്കൂളിന് എന്റെ വക
പദ്ധതിയിൽ ചന്ദ്രിക ദിനപത്രവും.പദ്ധതിയുടെ ഉദ്ഘാടനം
പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.റഫീക്ക് സ്കൂൾ പ്രഥമ അധ്യാപിക കെ.പത്മാവതിക്ക് നൽകി
ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് പി.കെ.അബ്ദുൾ ലത്തീഫ് അധ്യക്ഷത
വഹിച്ചു.പി.വി.സഹീർ, സി.പി.തങ്കമണി, സി.പി.സലീത്ത്, കെ.മുഹമ്മദ് ഫായിസ്
തുടങ്ങിയവർ സംസാരിച്ചു. കഴിഞ്ഞ അഞ്ച് വർഷമായി സ്കൂളിന് പത്രം സംഭാവന നൽകി വരുന്നത് മുസ്ലിം യൂത്ത് ലീഗ് എടയന്നൂർ ശാഖാ കമ്മിറ്റിയാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ