മട്ടന്നൂർ: ജീവനം
ട്രസ്റ്റ് കണ്ണൂരുമായി സഹകരിച്ച് എടയന്നൂർ തെരൂർ മാപ്പിള എൽ പി സ്കൂളിൽ
നടന്ന സൗജന്യ ദന്തപരിശോധന ക്യാമ്പ് കീഴല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
എം.രാജൻ ഉദ്ഘാടനം ചെയതു.പി ടി എ പ്രസിഡന്റ് പി.കെ.അബ്ദുൾ ലത്തീഫ് അധ്യക്ഷത
വഹിച്ചു. മട്ടന്നൂർ എ എസ് ഐ രാജേഷ് വിശിഷ്ടാതിഥിയായിരുന്നു.ഡോക്ടർ ലിസിന
ദന്ത സംരക്ഷണ ക്ലാസിന് നേതൃത്വം നൽകി.പി.കെ.സി മുഹമ്മദ്,എം.രഞ്ജിത്ത് രവി,
പി.കെ.ഹൈദർ, പി.കെ.കൗലത്ത്, കെ.പത്മാവതി, പി.വി സഹീർ, സി.പി സലീത്ത്,
കെ.മുഹമ്മദ് ഫായിസ് തുടങ്ങിയവർ സംസാരിച്ചു.
പടം
എടയന്നൂർ തെരൂർ മാപ്പിള എൽ പി സ്കൂളിൽ നടന്ന ദന്തപരിശോധന ക്യാമ്പ് കീഴല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.രാജൻ ഉദ്ഘാടനം ചെയുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ