രക്ഷാകർതൃ സംഗമം
മട്ടന്നൂർ:പൊതുവിദ്യാലയങ്ങളുടെ
പ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മകമായ സാമൂഹ്യ പങ്കാളിത്തം ഉറപ്പാക്കുക,
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെക്കുറിച്ചുളള
ധാരണ വികസിപ്പിക്കുക, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ വിജയത്തില്‍
ഓരോരുത്തരുടെയും പങ്കാളിത്തം എങ്ങിനെയാകണമെന്നതില്‍ വ്യക്തത വരുത്തുക
തുടങ്ങിയ ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കി എടയന്നൂർ തെരൂർ മാപ്പിള എൽ പി സ്കൂളിൽ
രക്ഷാകർതൃ സംഗമം നടന്നു. മട്ടന്നൂർ ബി ആർ സി ട്രൈനർ എം ഉനൈസ് ബോധവത്കരണ
ക്ലാസിന് നേതൃത്വം നൽകി. പി.കെ അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിച്ചു.കെ
മുഹമ്മദ് ഫായിസ്, പി വി സഹീർ, സി.പി തങ്കമണി തുടങ്ങിയവർ സംസാരിച്ചു.
കെ.പത്മാവതി സ്വാഗതവും സി.പി സലീത്ത് നന്ദിയും പറഞ്ഞു.
പടം- 1
എടയന്നൂർ
തെരൂർ മാപ്പിള എൽ പി സ്കൂളിൽ നടന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ ബോധവത്കരണ
പരിപാടിയിൽ മട്ടന്നൂർ ബി ആർ സി ട്രൈനർ എം ഉനൈസ് മാസ്റ്റർ സംസാരിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ