കുട്ടികൾക്കൊരു വേറിട്ട അനുഭവമായി
വളപട്ടണം പോലീസ് സ്റ്റേഷന്‍
ആദ്യം ഒന്നു പേടിച്ചാണ് എല്ലാവരും അകത്തേക്ക് കയറിയതെങ്കിലും പോലീസുകാരുടെ പെരുമാറ്റവും ഇടപെടലും കുട്ടികളുടെ മനസ്സിലെ പോലീസ് സങ്കൽപ്പം അപ്പാടെ മാറ്റിമറിച്ചു.കഥകളിലും സിനിമയിലും മാത്രം കണ്ടറിഞ്ഞ പോലീസുകാരുടെ ഔദ്യോഗിക പ്രവർത്തനങ്ങൾ നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിനാണ് മട്ടന്നൂർ എടയന്നൂർ തെരൂർ മാപ്പിള എൽ പി സ്കൂൾ വിദ്യാർത്ഥികൾ പoന യാത്രയുടെ ഭാഗമായി വളപട്ടണം പോലീസ് സ്റ്റേഷനിലെത്തിയത്.ദേശീയ ശ്രദ്ധയാകർഷിച്ച അവിടം എത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. ലോക്കപ്പ്, കൺട്രോൾ റൂം, ആയുധപ്പുര, കൈവിലങ്ങ്, സ്റ്റേഷനിൽ ജനമൈത്രി പോലീസ് ഒരുക്കിയ ലൈബ്രറി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പോലീസുകാർ പരിചയപ്പെടുത്തി.
സ്റ്റേഷനിൽ എത്തിയ വിദ്യാർത്ഥികൾക്ക് ശുചി മുറി ഉപയോഗിക്കാനുള്ള അവസരവും ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യവും പോലീസുകാർ ഒരുക്കി നൽകി.സി.ഐ.എം കൃഷ്ണൻ,ജെ എസ് ഐ വി കെ അനീഷ്, പുരുഷോത്തമൻ, നൽസൺ, മഹേഷ്, സജേഷ് തുടങ്ങിയവർ കുട്ടികളോട് സംവദിച്ചു.
പോലീസ് സ്റ്റേഷൻ സന്ദർശനം പുത്തൻ അനുഭവമായിരുന്നെന്ന് വിദ്യാർത്ഥികളും സാക്ഷ്യപ്പെടുത്തുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ