2018, ജൂലൈ 14, ശനിയാഴ്‌ച

   ഏകീകൃത പാഠ്യപദ്ധതി നടപ്പിലാക്കണം 
മട്ടന്നൂർ:പ്രീപ്രൈമറിയിൽ ഏകീകൃത പാഠ്യപദ്ധതി നടപ്പിലാക്കണമെന്നും മുഴുവൻ കുട്ടികളെയും സൗജന്യ ഉച്ചഭക്ഷണപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും എടയന്നൂർ തെരൂർ മാപ്പിള എൽ പി സ്കൂൾ പിടിഎ ജനറൽ ബോഡി യോഗംആവശ്യപ്പെട്ടുപി.കെ.അബ്ദുൾ ലത്തീഫിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ എൻ.കെ അനിത ഉദ്ഘാടനംചെയ്തു.കെ.പത്മാവതി,പി.വി.സഹീർ,പി.കെ.സി മുഹമ്മദ്,ഷബീർ എടയന്നൂർസി.പി.സലീത്ത്സി.പി.തങ്കമണി,കെ.മുഹമ്മദ് ഫായിസ് തുടങ്ങിയവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി പി.കെ.അബ്ദുൾ ലത്തീഫ് (പ്രസി.),പി.കെ.ഹൈദർ (വൈ.പ്രസി); 
മദർ പി ടി   കെ.സജിന (പ്രസി), കെ.ഷഹനാസ് (വൈ.പ്രസി.) തുടങ്ങിവരെ തെരഞ്ഞെടുത്തു.




==================================================













                  ബോധവത്കരണ ക്ലാസ്
മട്ടന്നൂർ: എടയന്നൂർ തെരൂർ മാപ്പിള എൽ പി സ്കൂൾ നല്ല പാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കായി നന്മ വിളയുന്ന മക്കൾ എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് നടത്തി. പി ടി എ പ്രസിഡന്റ് പി.കെ.അബ്ദുൾ ലത്തീഫിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ എൻ.കെ അനിത ഉദ്ഘാടനം ചെയ്തു. മട്ടന്നൂർ ബി ആർ സി ട്രൈനർ പി.വി ജോസഫ് ക്ലാസിന് നേതൃത്വം നൽകി.കെ.പത്മാവതി,പി.കെ.സി മുഹമ്മദ്,പി.സുരേന്ദ്രൻ, സി.പി.സലീത്ത്, ഷബീർ എടയന്നൂർ,പി.കെ.ഹൈദർ, സി.പി തങ്കമണി, കെ.മുഹമ്മദ് ഫായിസ് തുടങ്ങിയവർ സംസാരിച്ചു.പടംനല്ല പാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ എടയന്നൂർ തെരൂർ മാപ്പിള എൽ പി സ്കൂളിൽ നടന്ന ബോധവത്കരണ ക്ലാസിൽ പി.വി.ജോസഫ് സംസാരിക്കുന്നു.
                                



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ