സ്കൂൾ ബസ് ഫ്ലാഗ് ഓഫ് ചെയ്തു
മട്ടന്നൂർ: രാജ്യസഭ അംഗം പി വി അബ്ദുൾ വഹാബ് എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 4.5 ലക്ഷം രൂപയും മാനേജ്മെന്റ് വിഹിതമായ5 ലക്ഷo രൂപയും ചേർത്ത് എടയന്നൂർ തെരൂർ മാപ്പിള എൽ പി സ്കൂളിന് അനുവദിച്ച സ്കൂൾ ബസ് അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം.പി.മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്തു. ജംഇയ്യത്തുൽ ഇസ്ലാം സഭ പ്രസിഡന്റ് കെ.മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു.കീഴല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.രാജൻ, പി.കെ.സി.മുഹമ്മദ്, മണിയപ്പള്ളി അബൂട്ടി ഹാജി, ടി.പി.മുഹമ്മദ്,കെ. കാദർ ഹാജി, കെ.പി.നസീർ, വി.കെ.നൗഷാദ്, പി.പി.നാദിറ ജാസ്മിൻ, കെ.സി. നിഹാസ്, ഷബീർ എടയന്നൂർ, കെ.പത്മാവതി,പി.അബൂബക്കർ, കെ.പി.റഫീഖ്,സി.പി.സലീത്ത്, പി.വി.സഹീർ,പി.കെ.ഹാഷിം തുടങ്ങിയവർ സംസാരിച്ചു.
പടം
പി.വി അബ്ദുൾ വഹാബ് എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും എടയന്നൂർ തെരൂർ മാപ്പിള എൽ പി സ്കൂളിന് അനുവദിച്ച ബസ് അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം.പി മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്യുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ