2019 ഓഗസ്റ്റ് 2, വെള്ളിയാഴ്‌ച


വയലറിയാൻ യാത്ര 

മട്ടന്നൂർ: എടയന്നൂർ തെരൂർ മാപ്പിള എൽ പി സ്കൂൾ നല്ലപാഠം ക്ലബ്ബ് അംഗങ്ങൾ ചുറ്റുപാടിലെ ആവാസവ്യവസ്ഥയെ നിരീക്ഷിക്കുന്നതിനായി തെരൂർ പാലയോട് വയലിലേക്ക് യാത്ര സംഘടിപ്പിച്ചു. പരിസരത്തെ ജീവീയവും അജീവിയവുമായ ഘടകങ്ങൾ മനുഷ്യനിലനിൽപ്പിന്റെ പ്രധാന ഘടകമാണെന്നും അത് സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണെന്നും തിരിച്ചറിയുന്നതായിരുന്നു യാത്ര. സി.പി.സലീത്ത്, പി.വി.സഹീർ, സി.വി.അനഘ തുടങ്ങിയവർ നേതൃത്വം നൽകി.

പടം
എടയന്നൂർ തെരൂർ മാപ്പിള എൽ പി സ്കൂൾ നല്ല പാഠം ക്ലബ്ബ് അംഗങ്ങളുടെ വയലറിയാൻ യാത്രയിൽ നിന്ന്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ