2019, ഒക്‌ടോബർ 31, വ്യാഴാഴ്‌ച



ലോക ഭക്ഷ്യ ദിനാചരണം (ഒക്ടോബർ 16)

മട്ടന്നൂർ: എടയന്നൂർ തെരൂർ മാപ്പിള എൽ പി സ്കൂൾ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക ഭക്ഷ്യ ദിനത്തിൽ ഭക്ഷണം പാഴാക്കുന്നതിനെതിരെയും ഭക്ഷ്യവിഷത്തിനെതിരെയും ഫാസ്റ്റ്ബോ ഫുഡ് സംസ്കാരത്തിനെതിരായും ബോധവത്കരണ ക്ലാസ് നടത്തി. ഡോ. ടി.കെ.അഹമ്മദ് ഷഹബ് (കൊയ്ലി ഹോസ്പിറ്റൽ, കണ്ണൂർ) നേതൃത്വം നൽകി.മദർ പിടിഎ എക്സിക്യുട്ടീവ് മെമ്പർ കെ.സജിന അധ്യക്ഷത വഹിച്ചു.കെ.ജസീല, കെ.പത്മാവതി, പി.വി.സഹീർ,സി.പി തങ്കമണി തുടങ്ങിയവർ സംസാരിച്ചു.

പടം
എടയന്നൂർ തെരൂർ മാപ്പിള എൽ പി സ്കൂളിൽ നടന്ന ലോക ഭക്ഷ്യദിന - ബോധവത്കരണ ക്ലാസിൽ പങ്കെടുത്തവർ ഡോ. ടി.കെ അഹമ്മദ് ഷഹബിനോടൊപ്പം..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ